നീലേശ്വരത്ത് പോര് മുറുകും

Posted on: 07 Aug 2015ജില്ലയില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ഏക നഗരസഭയാണ് നീലേശ്വരം. ബി.ജെ.പി.ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നഗരസഭാധ്യക്ഷനും ഉപാധ്യക്ഷനും വനിതകളുള്ള അപൂര്‍വം നഗരസഭകളില്‍ ഒന്നാണ് നീലേശ്വരം. അഞ്ച് സ്ഥിരംസമിതി അധ്യക്ഷന്മാരില്‍ മൂന്നും വനിതകള്‍.
സി.പി.എമ്മിന് വന്‍ഭൂരിപക്ഷമുള്ള നഗരസഭാഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യു.ഡി.എഫും. തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങി. നിലവില്‍ പടന്ന ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലുള്ള അഴിത്തല പ്രദേശങ്ങള്‍ ഇക്കുറി നഗരസഭയോട് ചേര്‍ത്തത് ഒഴിച്ചാല്‍ വാര്‍ഡുകളില്‍ കാര്യമായ മറ്റു മാറ്റങ്ങള്‍ ഇല്ല. നീലേശ്വരം, പേരോല്‍ എന്നീ രണ്ട് വില്ലേജുകള്‍ ഉള്‍പ്പെട്ട നഗരസഭയില്‍ പേരോല്‍ വില്ലേജിലാണ് സി.പി.എം. ആധിപത്യം. തീരദേശ വാര്‍ഡുകള്‍ യു.ഡി.എഫിന്റെ മേഖലകളാണ്. തിരഞ്ഞെടുപ്പില്‍ ഒന്നാംവാര്‍ഡായ പടിഞ്ഞാറ്റംകൊഴുവലില്‍നിന്ന് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയാണ് വിജയിച്ചിരുന്നത്. ഇവര്‍ പിന്നീട് മാതൃസംഘടനയിലേക്ക് തിരിച്ചുപോയതോടെ അംഗസംഖ്യ വര്‍ധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ആധിപത്യ വാര്‍ഡുകളില്‍ യു.ഡി.എഫിനെക്കാള്‍ ബി.ജെ.പി.ക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
നീലേശ്വരം നഗരസഭ
രൂപവത്കരണം: 2010
വാര്‍ഡുകള്‍: 32
ജനസംഖ്യ: 39,752
വിസ്തീര്‍ണം: 26.23 ചതുരശ്ര കി.മീറ്റര്‍
വോട്ടര്‍മാര്‍: 29,182
കക്ഷിനില
എല്‍.ഡി.എഫ്.:
സി.പി.എം-20
സി.പി.ഐ-1
യു.ഡി.എഫ്.:

കോണ്‍ഗ്രസ്-8
മുസ്ലിം ലീഗ്-3

More Citizen News - Kasargod