ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: 07 Aug 2015ഉപ്പള: മള്ളങ്കയ്യില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. തലപ്പാടിയില്‍നിന്ന് ഹേരൂറിലേക്ക് പോവുകയായിരുന്ന ദുര്‍ഗപ്രസാദ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയ്ക്കുസമീപം വ്യാഴാഴ്ച വൈകിട്ട് 5.30നാണ് അപകടം. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉപ്പളയിലെയും മംഗളൂരുവിലെയും വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു.

കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്


മഞ്ചേശ്വരം:
മാരുതികാറിടിച്ച് രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കുഞ്ചത്തൂര്‍ ഉദ്യാവര്‍ ദേശീയപാതയിലാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ ബഡാജെ ഗോപിവളപ്പിലെ അബ്ദുള്ള ഹാജിക്കും മരുമകന്‍ ഇസ്മയിലിനുമാണ് പരിക്കേറ്റത്. അബ്ദുള്ള ഹാജിക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ജനശ്രീ കുടുംബസംഗമം ഇന്ന്


പൊയിനാച്ചി:
ജനശ്രീമിഷന്‍ ജില്ലാതല കുടുംബസംഗമം വെള്ളിയാഴ്ച പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് സംസ്ഥാന ചെയര്‍മാന്‍ എം.എം.ഹസ്സന്‍ പരിപാടി ഉദ്ഘാടനംചെയ്യും. മന്ത്രി വി.എസ്.ശിവകുമാറും പങ്കെടുക്കും. ചെറുകിട തൊഴില്‍സംരംഭകത്വ ക്ലൂസും ഉണ്ടാകും.

കഞ്ചാവ് കണ്ടെടുത്തു


ഉപ്പള:
സോങ്കാല്‍ പ്രതാപ്‌നഗറിലെ വീട്ടുമുറ്റത്ത് സംശയാസ്​പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും നാട്ടുകാരെ വെട്ടിച്ച് യുവാവ് രക്ഷപ്പെട്ടു.
സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറിന്റെ പെട്ടിയില്‍നിന്ന് കഞ്ചാവ് പൊതിയും ഒരു വെട്ടുകത്തിയും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. കഞ്ചാവ് വിതരണത്തിനായി എത്തിയതാണെന്ന് സംശയിക്കുന്നു.

More Citizen News - Kasargod