ശൗചാലയത്തിലെ ജലവിതരണ സംവിധാനം തകര്‍ത്തു

Posted on: 07 Aug 2015ഉദിനൂര്‍: നടക്കാവിലെ പഞ്ചായത്ത് ശൗചാലയത്തിന്റെ ജലവിതരണ സംവിധാനങ്ങള്‍ തകര്‍ത്തു. പുറംചുമരില്‍ സ്ഥാപിച്ചിരുന്ന പൈപ്പും അനുബന്ധ സാമഗ്രികളും കഴിഞ്ഞദിവസം രാവിലെയാണ് തകര്‍ത്തനിലയില്‍ കണ്ടത്. സമീപത്ത് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.
നടക്കാവിലെ ഓട്ടോഡ്രൈവര്‍മാരുടെ മേല്‍നോട്ടത്തില്‍ ശുചിയായി പരിപാലിക്കുന്ന ശൗചാലയമാണിത്. നേരത്തേയും ഇതിനുനേരെ അക്രമമുണ്ടായിരുന്നു.

More Citizen News - Kasargod