പെന്‍ഷനേഴ്‌സ് യൂണിയന്‍ മാര്‍ച്ച് നടത്തും

Posted on: 07 Aug 2015നീലേശ്വരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആഗസ്ത് 10ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ശമ്പള-പെന്‍ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംഘടനയുമായി ചര്‍ച്ചചെയ്ത് അപാകങ്ങള്‍പരിഹരിച്ച് ഉടനടി നടപ്പാക്കുക, പെന്‍ഷന്‍ പരിഷ്‌കരണം പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ മതി എന്ന കമ്മീഷന്‍ നിര്‍ദേശം തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. രാവിലെ പത്തിന് വിദ്യാനഗര്‍ മധൂര്‍ റോഡ് ജങ്ഷനില്‍നിന്ന് പെന്‍ഷന്‍കാരുടെ മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് ബി.സി. റോഡ് ജങ്ഷനില്‍ നടക്കുന്ന ധര്‍ണ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും.

വായുസേനയില്‍നിന്ന് വിരമിച്ചവരുടെ കുടുംബസംഗമം

നീലേശ്വരം:
എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കുടുംബസംഗമം സപ്തംബര്‍ ആറിന് ബേക്കല്‍ ക്ലബ്ബില്‍ നടത്താന്‍ എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. മുന്‍ രാഷ്ട്രപതിയും സൈന്യത്തിന്റെ സുപ്രീം കമാന്‍ഡറുമായിരുന്ന ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന് അസോസിയേഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രസിഡന്റ് പി.പി.സഹദേവന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.നാരായണമാരാര്‍ പി.യു.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod