സി.പി.എം. നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി - യൂത്ത് കോണ്‍ഗ്രസ്‌

Posted on: 07 Aug 2015കാസര്‍കോട്: കുറ്റിക്കോലില്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള സി.പി.എം. ഓഫീസ് ഒഴിയണമെന്ന റവന്യൂ അധികൃതരുടെ നടപടിക്കെതിരെ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.പി.എം. ഓഫീസിന് നാളിതുവരെയായി നികുതി അടച്ചിട്ടില്ല. സ്വന്തംഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുപകരം സര്‍ക്കാര്‍ഭൂമി അനധികൃതമായി ചുറ്റുമതില്‍ നിര്‍മിച്ച് കൈവശം വെച്ച് ജനങ്ങളോട് സി.പി.എം. നുണപ്രചരണം നടത്തുകയാണ്. സര്‍ക്കാര്‍ ഭൂമി തിരിച്ചുനല്‍കിക്കൊണ്ട് സി.പി.എം. മാതൃക കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായിരുന്നു.

More Citizen News - Kasargod