വൃക്ഷത്തൈ വിതരണം

Posted on: 07 Aug 2015ചെര്‍ക്കള: സഹകരണവകുപ്പിന്റെ ആലില പദ്ധതിയുടെ ഭാഗമായി മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് 3000 വൃക്ഷത്തൈകള്‍ നല്കി. സാമൂഹിക വനവത്കരണവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. കാനത്തൂര്‍ ഗവ. യു.പി.യിലെ കുട്ടികള്‍ക്കും അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും വൃക്ഷത്തൈകള്‍ നല്കി. ബാങ്ക് നടപ്പാക്കുന്ന ശുചിത്വപദ്ധതിയുടെ ഭാഗമായി 10 ബയോഗ്യാസ് പ്ലാന്റുകളും നല്കി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ഗോപാലന്‍ അധ്യക്ഷനായിരുന്നു. പച്ചക്കറി വിത്തുകള്‍ ജോയിന്റ് റജിസ്ട്രാര്‍ എം.വിജയനും ബയോഗ്യാസ്​പ്ലാന്റ് ടി.ഗോപിനാഥന്‍നായരും വിതരണംചെയ്തു. എ.കെ.ശശിധരന്‍ സംസാരിച്ചു.
ചെമ്മനാട് പഞ്ചായത്ത് വനിതാസഹകരണ സംഘത്തിന്റെ വൃക്ഷത്തൈ വിതരണം മുതിര്‍ന്ന സഹകാരി സി.മാധവന്‍ ഉദ്ഘാടനംചെയ്തു. ആര്‍.അനിത അധ്യക്ഷത വഹിച്ചു. പി.എസ്.ജ്യോതി, വല്ലരി, എം.എസ്.പുഷ്പലത, എ.ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod