സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കളക്ടറേറ്റ് മാര്‍ച്ച് നടത്തി

Posted on: 07 Aug 2015വിദ്യാനഗര്‍: ശമ്പളപരിഷ്‌കരണ ഉത്തരവിലെ പ്രതിലോമ ശുപാര്‍ശകള്‍ തള്ളിക്കളയുക, ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.പി.അജിത്ത്കുമാര്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. സമരസമിതി ജില്ലാ ചെയര്‍മാന്‍ കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍.കൃഷ്ണപ്രസാദ്, കെ.എസ്.ടി.എ. സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും പി.ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod