ഭീതിപരത്തിയ കാട്ടാന കാടുകയറി

Posted on: 07 Aug 2015രാജപുരം: ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ കാട്ടാന രാത്രിയോടെ കാടുകയറി. പനത്തടി പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന താന്നിക്കാല്‍, കടമല, ചെമ്പംവയല്‍ തുടങ്ങിയ ജനവാസകേന്ദ്രങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയെത്തിയ കാട്ടാനയാണ് ഒരുദിവസം മുഴുവന്‍ നാടിനെ വിറപ്പിച്ച് കാട്ടിലേക്കുമടങ്ങിയിത്.
ഇതിനിടെ പ്രദേശത്തെ മണിമലകരോട്ട് തോമസ് സെബാസ്റ്റ്യന്റെ മതിലും ഇരുമ്പുപൈപ്പില്‍ തീര്‍ത്ത ഗേറ്റും ആന തകര്‍ത്തു. ശിവഗിരിഭാഗത്തുനിന്ന് കൂട്ടംതെറ്റിയെത്തിയ ഒറ്റക്കൊമ്പനാണിതെന്ന് പറയപ്പെടുന്നു. ദിവസംമുഴുവന്‍ ആനയെ കാട്ടില്‍ കയറ്റിവിടാന്‍ വനംവകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ വെളിച്ചക്കുറവും മഴയുംകാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
രാവിലെയോടെ താന്നിക്കാല്‍ഭാഗംവഴി ആന കാട്ടില്‍ കയറിയതായി വനംവകുപ്പധികൃതര്‍ സ്ഥിരീകരിച്ചു. എങ്കിലും വീണ്ടും ആനയുടെ ആക്രമമുണ്ടാകുമോയെന്നഭീതീയിലാണ് ആളുകള്‍.

More Citizen News - Kasargod