വിദ്യാഭ്യാസ വായ്പ: എസ്.ബി.ടിയുടെത് ദ്രോഹനടപടി - സാംസ്‌കാരിക പരിഷത്ത്‌

Posted on: 07 Aug 2015കാഞ്ഞങ്ങാട് : മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബാങ്കുകളെ ദേശസാത്കരിച്ചത് രാജ്യത്തെ പാവപ്പെട്ടവന്റെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അതെല്ലാം മറന്നുള്ള നിലപാടാണ് ബാങ്കുകള്‍ കൈക്കൊള്ളുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിദ്യാഭ്യാസത്തിന് എടുത്ത വായ്പ തിരിച്ചു പിടിക്കാന്‍ റിലയന്‍സിനെ ഏല്പിച്ച എസ്.ബി.ടിയുടെ നടപടിയെന്നും സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ, തോമസ് പറമ്പകത്ത്, കെ ബാലഗോപാലന്‍, കെ.നാരായണന്‍, കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍, ജോര്‍ജ് മഠത്തിക്കാട്ടിക്കുന്നില്‍, ഇസ്മയില്‍ കാക്കടവ്, ചന്ദ്രന്‍ പടന്നക്കാട്, പ്രമോദ് കരുവളം ,പി.വി.മൊയ്തീന്‍ കുഞ്ഞി, നിയാസ് ഹൊസ്ദുര്‍ഗ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod