വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ആഘോഷക്കമ്മിറ്റിയായി

Posted on: 07 Aug 2015കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വീണച്ചേരി വലിയവീട് തറവാട്ടില്‍ 150 വര്‍ഷത്തിന് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്നു. 2016 ഏപ്രില്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് തെയ്യംകെട്ട്.
ആഘോഷകമ്മിറ്റി രൂപവത്കരണയോഗം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. വേണുരാജ് നമ്പ്യാര്‍ അതിയാമ്പൂര് !(ചെയ.), കുമാരന്‍ വയ്യോത്ത്, ഡോ. നാരായണന്‍ പള്ളിക്കാപ്പില്‍, പി.കുഞ്ഞിക്കണ്ണന്‍ കേളോത്ത്, രാജന്‍ മടിക്കൈ (വൈ.ചെയ.), പി.വി.രവി (ജന.സെക്ര.).

More Citizen News - Kasargod