എല്ലാ കുട്ടികള്‍ക്കും യൂണിഫോം നല്കണം

Posted on: 07 Aug 2015നീലേശ്വരം: എ.പി.എല്‍., ബി.പി.എല്‍. പരിഗണനയില്ലാതെ എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നല്കണമെന്ന് ചാത്തമത്ത് എ.യു.പി. സ്‌കൂള്‍ പി.ടി.എ. ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.വി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ എം.ബാലകൃഷ്ണന്‍, വി.വി.ഉദയകുമാര്‍, കെ.ബിന്ദു, എന്‍.സരോജിനി, ടി.വി.പ്രേമബിന്ദു, കെ.സോമരാജന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ടി.വി.സുരേഷ് ബാബു (പ്രസി.), കെ.ബിന്ദു (വൈ. പ്രസി.), എം.ബാലകൃഷ്ണന്‍ (സെക്ര.), ധന്യ ദിനേശന്‍(മദര്‍ പി.ടി.എ. പ്രസി.).

വിദ്യാരംഗം കലാസാഹിത്യവേദി

നീലേശ്വരം:
ചാത്തമത്ത് എ.യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി വത്സന്‍ പിലിക്കോടും ഗണിതശാസ്ത്രക്ലബ് കെ.പി.ഉല്ലാസ്‌കുമാറും ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എം.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സോമരാജന്‍, ദൃശ്യ പി.രാജ് എന്നിവര്‍ സംസാരിച്ചു.

റോഡ് ഗതാഗതയോഗ്യമാക്കി

നീലേശ്വരം:
റോഡിന്റെ ഇരുവശവും മഴവെള്ളം കുത്തിയൊലിച്ച് ഗതാഗതദുരിതം അനുഭവിക്കുന്ന നീലേശ്വരം ബ്ലോക്ക് ഓഫീസ്-പട്ടേന റോഡ്, പട്ടേന ജനശക്തി സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ ഗതാഗതയോഗ്യമാക്കി. എ.വി.സുരേന്ദ്രന്‍, എ.തമ്പാന്‍ നായര്‍, പി.വി.കുഞ്ഞിരാമന്‍, കെ.കൃഷ്ണന്‍ ഭട്ടതിരി, കെ.ദിനേശന്‍, വി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വംനല്കി.

ഓവര്‍സിയര്‍ ഒഴിവ്

നീലേശ്വരം:
മടിക്കൈ ഗ്രാമപ്പഞ്ചായത്തിനുകീഴില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ നിലവിലുള്ള ഒരു ഓവര്‍സിയറുടെ താത്കാലിക ഒഴിവിലേക്ക് 12-ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടത്തും. താത്പര്യമുള്ള സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍സഹിതം പഞ്ചായത്ത് ഓഫീസില്‍ അന്നേദിവസം നേരിട്ട് ഹാജരാകണം.

അംഗത്വവിതരണം ഉദ്ഘാടനം

നീലേശ്വരം:
എ.ഐ.വൈ.എഫ്. തൃക്കരിപ്പൂര്‍ മണ്ഡലംതല അംഗത്വവിതരണം നീലേശ്വരം പാലക്കാട്ട് നടന്ന ചടങ്ങില്‍ പി.വി.മിഥുന് നല്കി ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് രാജേഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. വി.വി.സന്തോഷ് സംസാരിച്ചു.

സൗജന്യ മെഡിക്കല്‍ക്യാമ്പ്

കാഞ്ഞങ്ങാട്:
യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍-പെരിയ മണ്ഡലം കമ്മിറ്റി ഒമ്പതിന് പെരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടത്തും. രാവിലെ ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും.

ക്വിസ് മത്സരം

നീലേശ്വരം:
റോട്ടറി ക്ലബ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആഗസ്ത് 15-ന് രാവിലെ 9.30ന് റോട്ടറി ഭവനില്‍ ജില്ലാ ക്വിസ് മത്സരം നടത്തും. 'ഡിസ്!ക്കവറിങ് ഇന്ത്യ' എന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ ഏഴിന് 9496358676 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടണം. ഒരു വിദ്യാലയത്തിലെ രണ്ടുപേര്‍ ഉള്‍പ്പെട്ട ടീമിന് പങ്കെടുക്കാം.

More Citizen News - Kasargod