കുടുംബശ്രീവാര്‍ഷികാഘോഷം

Posted on: 07 Aug 2015കാസര്‍കോട്: മധൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷം വൈസ് പ്രസിഡന്റ് സുജ്ഞാനി ഷാനുബോഗ് ഉദ്ഘാടനം ചെയ്തു. മാലതിസുരേഷ് അധ്യക്ഷത വഹിച്ചു. ദാക്ഷായണി സതീഷ്, ശില്പ, ഗോപാലകൃഷ്ണ, രാജീവി, സിന്ധു എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘമായി

ചെങ്കള:
ഇ.കെ. നായനാര്‍ സ്മാരകസഹകരണ ആസ്​പത്രി പത്താം വാര്‍ഷികത്തിന് ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: പി.രാഘവന്‍ !(ചെയ), എ.ചന്ദ്രശേഖരന്‍ (വര്‍ക്കിങ് ചെയ), പി.രഘുദേവന്‍ (ജന.കണ്‍.), ഡി.എന്‍.രാധാകൃഷ്ണ, കെ.പ്രദീപ് (ജോ.കണ്‍).

സംഘടനയെക്കുറിച്ച് അന്വേഷിക്കണം

കാസര്‍കോട്:
ഞാറ്റുവേല സാംസ്‌കാരിക സമിതിയുടെ പ്രവര്‍ത്തകര്‍ക്ക് ജില്ലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ മേഖലാ കണ്‍വെന്‍ഷനില്‍ ഞാറ്റുവേല പ്രവര്‍ത്തകര്‍ വന്ന് അവരുടെ യോഗമാക്കിയത് പോലീസ് അന്വേഷിക്കണമെന്ന് പീഡിത മുന്നണി ആവശ്യപ്പെട്ടു. യോഗത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരുടെ പുസ്തകം പ്രകാശനം ചെയ്തതും അന്വേഷിക്കണം. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി കെ.പ്രവീണ, സുഭാഷ് ചീമേനി, എം.വി. രവീന്ദ്രന്‍, ചന്ദ്രാവതി, കെ.കെ.അശോകന്‍, രാജീവ് തോമസ് എന്നിവര്‍ പങ്കെടുത്തു.

റോഡ് ഉപരോധം ഇന്ന്

കുമ്പള:
ടാറിങ് കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുന്‍പേ ദേശീയപാത തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വെള്ളിയാഴ്ച കുമ്പളയില്‍ റോഡ് ഉപരോധിക്കും. നാല് മണി മുതല്‍ 15 മിനിറ്റായിരിക്കും ഉപരോധം.

ഭാരവാഹികള്‍

കാസര്‍കോട്:
സ്വതന്ത്ര കര്‍ഷക സംഘം മഞ്ചേശ്വരം മണ്ഡലം ജനറല്‍കൗണ്‍സില്‍ യോഗം ജില്ലാ ജനറല്‍സെക്രട്ടറി എ.എ.അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു. എം.എം.ഇബ്രാഹിം മൊഗര്‍, എം.അബ്ദുല്ല മുഗു, ഇബ്രാഹിം കൊടിയമ്മ, അസീസ് മരിക്കെ, കെ.ബി.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഇബ്രാഹിം മൊഗര്‍ (പ്രസി), മൊയ്തു മംഗല്‍പാടി, അബ്ദുല്ല കുമ്പള (വൈസ് പ്രസി), ഇബ്രാഹിംഖലീല്‍ മരിക്കെ (ജന:സെക്ര),
ഷംസുദ്ധീന്‍, കെ.മുഹമ്മദ് കുഞ്ഞി (ജോ:സെക്ര), ഇസ്മായില്‍ ബറുവ (ഖജാ.).

More Citizen News - Kasargod