യുദ്ധത്തിനെതിരെ വിദ്യാര്‍ഥികളുടെ ഹിരോഷിമ ദിനാചരണം

Posted on: 07 Aug 2015കാസര്‍കോട്: ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികള്‍ക്കൊപ്പം അധ്യാപകരും വിദ്യാര്‍ഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഉളിയത്തടുക്ക:
ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ഉളിയത്തടുക്ക ടൗണില്‍ യുദ്ധവിരുദ്ധ റാലി നടത്തി. മജീദ് റാലി ഉദ്ഘാടനം ചെയ്തു. എസ്.ലീലാമണി, മേഴ്‌സി ലിയനാര്‍ഡ്, സൂര്യകല, വിനുതകുമാരി, കെ.കെ.അനിത, ഗംഗാധരന്‍, രാധാകൃഷ്ണ നായിക് എന്നിവര്‍ നേതൃത്വം നല്‍കി.
ബിരിക്കുളം: എ.യു.പി.സ്‌കൂളില്‍ സഡാക്കോയുടെ വേഷമണിഞ്ഞ കുട്ടി സമാധാനത്തിന്റെ അടയാളമായ പ്രാവുകളെ പറത്തി യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ബിരിക്കുളം ടൗണില്‍ യുദ്ധവിരുദ്ധറാലിയും നടത്തി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് വി.എന്‍.സൂര്യകല, പി.ശ്രീവിദ്യ, വി.കെ.റീന, പി.അനിത, ജിജോ ജോസഫ്, അനിതകുമാരി, എം.വി.ബിന്ദു എന്നിവര്‍ സംസാരിച്ചു.
മഞ്ചേശ്വരം:
മംഗല്‍പാടി സ്‌കൂളില്‍ കൂറ്റന്‍ ഘടികാരം സ്ഥാപിച്ചു. ജപ്പാനിലെ മ്യൂസിയത്തിലുള്ള ഘടികാരത്തിന്റെ മാതൃകയില്‍ ഒമ്പതടി ഉയരത്തില്‍ മലയാളം അധ്യാപകന്‍ കെ.പി.നൗഷാദാണ് ഘടികാരം നിര്‍മിച്ചത്. ടി.ലത ഘടികാരം അനാവരണം ചെയ്തു. അധ്യാപകരായ ഉമേശ് നായക്, ചന്ദ്രന്‍, പ്രദീപ്കുമാര്‍, പ്രകാശന്‍, ലളിത, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചെമ്മനാട്:ചെമ്മനാട് വെസ്റ്റ് ഗവ. യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധറാലി നടത്തി. റാലിയും നടത്തി.
കൊടക്കാട്:
കേളപ്പജി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂള്‍ എന്‍.എസ്.എസ്., സൂഡി ക്ലബ്ബുകളാണ് ഹിരോഷിമദിനപരിപാടികള്‍ സംഘടിപ്പിച്ചത്. ടി.ടി.ശ്രീദേവി, എം.വിശ്വനാഥന്‍, ടി.റിജി തോമസ്, എ.എം.അജിത് എന്നിവര്‍ സംസാരിച്ചു.
ഉപ്പള: ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. പ്രേമരാജന്‍, ഷുക്കൂര്‍, താജുദ്ദീന്‍, ഷീജ, രാജേന്ദ്രപ്രസാദ്, രാജേഷ്, അബ്ദുറഹ്മാന്‍, ശ്രീകല എന്നിവര്‍ സംസാരിച്ചു.
മായിപ്പാടി ഡയറ്റില്‍ ഹിരോഷിമ ദിനാചരണം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.വി.കൃഷ്ണകുമാര്‍ പ്രസംഗിച്ചു.
അംഗടിമുഗര്‍:
അംഗടിമുഗര്‍ ജി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍ സമാധാന സ്മാരകം തീര്‍ത്തു. യുദ്ധത്തിനെതിരായ ചാര്‍ട്ടുകളും പ്ലക്കാര്‍ഡുകളും വിദ്യാര്‍ഥികള്‍ തയ്യാറാക്കി. പ്രഥമാധ്യാപകന്‍ സി.അശോകന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍, നാരായണി, സലാഹുദ്ദീന്‍, രാജന്‍, ദിലീപ്, ജയറാം, സാവിത്രി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്: കാസര്‍കോട് ജി.എച്ച്.എസ്.എസ്സില്‍ ഇംഗ്ലീഷ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, എസ്.പി.സി., സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവ അസംബ്ലി, യുദ്ധവിരുദ്ധറാലി, ചാര്‍ട്ട് നിര്‍മാണം എന്നിവ നടത്തി. എം.ബി.അനിതാഭായി, അജയന്‍, ജോസ്, ഫ്രാന്‍സിസ്, സുഷമ, എന്‍.അനിത, ഷോളി, വത്സലകുമാരി, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തച്ചങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ഹിരോഷിമദിനം ആചരിച്ചു. യുദ്ധവിരുദ്ധ റാലി നടത്തി. പോസ്റ്റര്‍ രചനാമത്സരവും നടത്തി. ഭാരതി ഷേണായ്, രാജേഷ്‌കുമാര്‍, സി.പി.വി.വിനോദ്, കെ.വി.സുലേഖ എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod