ജനശ്രീ നേതൃസംഗമം

Posted on: 07 Aug 2015കാസര്‍കോട്: ജനശ്രീ മിഷന്‍ ജില്ലാ ക്യാമ്പിന്റെ ഭാഗമായി നേതൃസംഗമം നടത്തി. കേരളകാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം എം.നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.നീലകണ്ഠന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എം.കുഞ്ഞമ്പു നമ്പ്യാര്‍, കല്ലഗ ചന്ദ്രശേഖരറാവു, ജെ.എസ്.സോമശേഖര എന്നിവര്‍ക്ക് സ്വീകരണം നല്കി. സൈമണ്‍ പള്ളത്തുങ്കുഴി, ടി.കെ.സുബൈദ, എം.രാജീവന്‍ നമ്പ്യാര്‍, വി.കെ.കരുണാകരന്‍, ജോയ് മാരൂര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച പൊയ്‌നാച്ചിയിലാണ് ക്യാമ്പ്.

More Citizen News - Kasargod