കര്‍ണാടക നികുതിവര്‍ധന പിന്‍വലിക്കണം -ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.

Posted on: 07 Aug 2015കാഞ്ഞങ്ങാട്: കര്‍ണാടക സര്‍ക്കാര്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള കേരള ടൂറിസ്റ്റ് ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പുമന്ത്രിക്കും നിവേദനം നല്കി. കര്‍ണാടകയുടെ പുതുക്കിയ വാഹനനികുതിമൂലം പ്രയാസമനുഭവിക്കുന്നത് കാസര്‍കോട് അടക്കമുള്ള ഉത്തരകേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാരാണ്. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ടാക്‌സികള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ഒരാഴ്ചത്തേക്ക് 600 രൂപയും 30 ദിവസത്തേക്ക് 1100 രൂപയുമാണ് നികുതി ഈടാക്കിയിരുന്നത്. എന്നാല്‍, കര്‍ണ്ണാടക ആര്‍.ടി.ഒ. ഒരുവര്‍ഷത്തേക്കുള്ള നികുതി ഒന്നിച്ചടയ്ക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒരു ട്രിപ്പ് മാത്രമാണെങ്കില്‍പ്പോലും 14,000 രൂപ ഒന്നിച്ചടയ്ക്കണമെന്നത് ന്യായീകരിക്കാവുന്നതല്ല. നാളിതുവരെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ അടച്ചിരുന്ന നികുതി ബെംഗളൂരുവില്‍പോയി അടയ്‌ക്കേണ്ട സ്ഥിതിയും വന്നിരിക്കുകയാണ് -നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

More Citizen News - Kasargod