വാഹനാപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി ചികിത്സാസഹായം തേടുന്നു

Posted on: 07 Aug 2015കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍പ്പെട്ട് രണ്ടുമാസത്തോളമായി മംഗലാപുരം ആസ്​പത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥി ചികിത്സാസഹായം തേടുന്നു. അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരത്തെ കൃഷ്ണന്‍-പ്രീത ദമ്പതിമാരുടെ മകന്‍ പ്ലസ് ടു വിദ്യാര്‍ഥി ശരത് (17) ആണ് സുമനസ്സുകളുടെ സഹായത്തിനായി കാത്തുനില്ക്കുന്നത്.
അബോധാവസ്ഥയില്‍ കഴിയുന്ന ശരത്തിന്റെ ചികിത്സയ്ക്കായി ഇതിനകം ഏഴ് ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. ഇനിയും ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരത്തിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ പി.കൃഷ്ണന്‍ ചെയര്‍മാനായി നാട്ടുകാര്‍ കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.
ചെയര്‍മാന്‍, ശരത് ചികിത്സാസഹായ കമ്മിറ്റി, വേലാശ്വരം പോസ്റ്റ് എന്ന വിലാസത്തിലോ കോര്‍പ്പറേഷന്‍ ബാങ്കിന്റെ വെള്ളിക്കോത്ത് ശാഖയില്‍ തുടങ്ങിയ 290100101001537 (IFSC Code Corp 0002901) അക്കൗണ്ടിലോ സഹായം നല്കാവുന്നതാണ്. ഫോണ്‍: 9744006246.

More Citizen News - Kasargod