സൗജന്യറേഷന്‍ അനുവദിക്കണം

Posted on: 07 Aug 2015നീലേശ്വരം: പാവപ്പെട്ടവരും ദുരിതം അനുഭവിക്കുന്നവരുമായ മുഴുവന്‍ പട്ടികജാതികുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കണമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പി.രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മാടായി ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. അശോകന്‍ കരുവാച്ചേരി, കെ.കേശവന്‍, സുരേഷ് വട്ടപ്പൊയില്‍, കെ.ആര്‍.രാഗേഷ്, കെ.ഗീത, കെ.രാമചന്ദ്രന്‍, ലതാ രമേശന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, കെ.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

റെയില്‍വേ മേല്പാലം നിര്‍മിക്കണം

നീലേശ്വരം:
ദേശീയപാതയിലെ പള്ളിക്കര റെയില്‍വേ മേല്പാലം യാഥാര്‍ഥ്യമാക്കി ജനങ്ങള്‍ അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പൂവാലംകൈ ഇ.എം.എസ്. സ്മാരക കലാസാംസ്‌കാരികവേദി വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: വി.വിവേക് (പ്രസി.), പി.കെ.ഹരിദാസ് (വൈ. പ്രസി.), പി.സുനില്‍കുമാര്‍ (സെക്ര.), പി.വി.രവീന്ദ്രന്‍ (ജോ. സെക്ര.), ടി.ബാബുരാജ് (ഖജാ.).

അനുമോദിച്ചു

നീലേശ്വരം:
എ.ഐ.വൈ.എഫ്. പാലക്കാട്ട് യൂണിറ്റ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനംചെയ്തു. എം.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഇ.വി.ചന്തു, കെ.വി.കരുണാകരന്‍, കെ.വി.ചന്ദ്രന്‍ പണിക്കര്‍, എസ്.ബിന്ദു പട്ടേന, ശ്രീധരന്‍ പുതുക്കൈ എന്നിവരെ ആദരിച്ചു. പി.ഭാര്‍ഗവി, മുകേഷ് ബാലകൃഷ്ണന്‍, ജയന്‍ നീലേശ്വരം, എം.വി.വൈശാഖ്, പി.വി.മിനി, രാജേഷ് കുന്നത്ത്, കെ.വി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം: പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ കാലിച്ചാനടുക്കം എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു. മോഹന്‍കുമാര്‍ ഉപഹാരംനല്കി. ചന്ദ്രബാബു യോഗം ഉദ്ഘാടനംചെയ്തു. മധു എടപ്പുഴ അധ്യക്ഷത വഹിച്ചു. കെ.ജയകുമാര്‍, എ.ഭാസ്‌കരന്‍ നായര്‍, പി.തമ്പാന്‍ നായര്‍, അനശ്വര ശശി, പി.രാജകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബസംഗമം

പെരിയ: അഖിലകേരള യാദവസഭ കുമ്പള യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. യാദവസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വയലപ്രം നാരായണന്‍ ഉദ്ഘടനംചെയ്തു. ശശി കുന്പള അധ്യക്ഷനായിരുന്നു. കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.പ്രകാശന്‍, ബാബു കുന്നത്ത്, സത്യനാരായണന്‍, കെ.വി.അനില്‍കുമാര്‍, രാജന്‍ ചെറുവലം, വാസു തുടങ്ങിയവര്‍ സംസാരിച്ചു.

തൃക്കരിപ്പൂര്‍:
തങ്കയം മാടത്തിന്‍കീഴ് വൈരജാത ക്ഷേത്രം തറവാട്ടംഗങ്ങളുടെ കുടുംബസംഗമം 30-ന് രണ്ടിന് ക്ഷേത്രസന്നിധിയില്‍ നടക്കും.

More Citizen News - Kasargod