സ്വാതന്ത്ര്യദിനത്തില്‍ പ്രഭാഷണം

Posted on: 07 Aug 2015കാസര്‍കോട്: സ്വാതന്ത്ര്യദിനത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ എല്ലാ ശാഖകളിലും 'സ്വതന്ത്ര ഭാരതത്തില്‍ ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. താജുദ്ദീന്‍ ദാരിമി അധ്യക്ഷതവഹിച്ചു. ഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഉദുമ:
കുണിയയിലെ ഉദുമ ഗവ. കോളേജില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവ് ഉണ്ട്. അഭിമുഖം 10ന് 11 മണിക്ക് നടക്കും. ഫോണ്‍: 04672 232477.

രാജപുരം റജിസ്ട്രാര്‍ ഓഫീസ് ശിലാസ്ഥാപനം ഇന്ന്

കാസര്‍കോട്:
രാജപുരം സബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയാകും.

ആരോഗ്യമന്ത്രി ഇന്ന് ജില്ലയില്‍

കാസര്‍കോട്:
ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് അണങ്കൂര്‍ ഗവ. ആയുര്‍വേദാസ്​പത്രി മുപ്പത് കിടക്കകളോടുകൂടിയ നഗരസഭാ താലൂക്ക് ആസ്​പത്രിയായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. 11 മണിക്ക് ചാലിങ്കാല്‍ ഗവ. എല്‍.പി.സ്‌കൂളില്‍ ഡോ. എ.പി.ജെ.അബ്ദുല്‍കലാം സ്മാരക അസംബ്ലി ഹാളിന്റെ ഉദ്ഘാടനവും 11.30ന് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. 12 മണിക്ക് പാണത്തൂര്‍ ഗവ. ആസ്​പത്രി കെട്ടിടത്തിന് തറക്കല്ലിടും. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പൂടംകല്ല് സി.എച്ച്.സി. കെട്ടിട ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. 1.30ന് ജില്ലാ ആസ്​പത്രിയില്‍ സി.ടി. സ്‌കാന്‍ യൂണിറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

More Citizen News - Kasargod