പേപ്പട്ടിശല്യത്തിനെതിരെ 13 മണിക്കൂര്‍ കച്ചേരിയുമായി തൃശ്ശൂര്‍ നസീര്‍

Posted on: 07 Aug 2015കാസര്‍കോട്: നാടെങ്ങും പേപ്പട്ടികള്‍ പെരുകുന്നതിനെതിരെ ടെലിവിഷന്‍-സിനിമാ താരം തൃശ്ശൂര്‍ നസീറിന്റെ ബോധവത്കരണം. വെള്ളംമാത്രം കുടിച്ച് 13 മണിക്കൂര്‍ സംഗീതവിരുന്നൊരുക്കുകയാണ് ഈ കലാകാരന്‍. പേപ്പട്ടികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുനല്കിയാണ് കലാവിരുന്ന്. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തുവരെ കാസര്‍കോട് ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി.
മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ മുന്നോറോളം ഗാനങ്ങള്‍ മൗത്ത് ഓര്‍ഗനിലൂടെയും ശബ്ദത്തിലൂടെയും നസീര്‍ ആലപിക്കും. വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമാപനപരിപാടിയില്‍ കലാമേഖലയിലെ പ്രതിഭകള്‍ പങ്കെടുക്കും. തെരുവുനായ്ക്കള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇവയെ ആള്‍പ്പാര്‍പ്പില്ലാത്തസ്ഥലത്ത് വന്ധ്യംകരണംനടത്തി താമസിപ്പിക്കണമെന്നാണ് നസീര്‍ ആവശ്യപ്പെടുന്നത്. പരിപാടി സൗജന്യമായിരിക്കുമെന്നും നസീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More Citizen News - Kasargod