പി.ടി.എ. ഫണ്ടിലെ തിരിമറി: നടപടിവേണമെന്ന്

Posted on: 06 Aug 2015ഉദുമ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ. ഫണ്ട് പിരിവില്‍ തിരിമറി നടന്നതായി ആക്ഷേപം. കഴിഞ്ഞമാസം 23-ന് ചേര്‍ന്ന പി.ടി.എ. യോഗത്തില്‍ ബന്ധപ്പെട്ട അധ്യാപകന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 1,60,000 രൂപ പ്രവേശന വകയില്‍ ലഭിച്ചതായി അറിയിച്ചിരുന്നു. ചില പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍ ഈ കണക്കില്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രണ്ടംഗ അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. രശീത് ബുക്കില്‍ രേഖപ്പെടുത്തിയ കണക്കുപ്രകാരം 2,05,050 രൂപ കണക്കിലുണ്ട്. ഇതുകൂടാതെ 12 കുട്ടികളില്‍നിന്ന് രശീത് നല്‍കാതെ 8,400 രൂപ പിരിച്ചെടുത്തതായും കണ്ടെത്തി. അന്വേഷണക്കമ്മീഷന്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധ്യാപകന്‍ പണം മുഴുവന്‍ തിരിച്ചടച്ചു. ക്രമക്കേട് നടത്തിയ അധ്യാപകനെതിരെ ബുധനാഴ്ച സ്‌കൂള്‍ പരിസരത്ത് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ബുധനാഴ്ച നടന്ന പി.ടി.എ. പൊതുയോഗം ബന്ധപ്പെട്ട അധ്യാപകനെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. പി.ടി.എ. പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരിയും പി.ടി.എ. കമ്മിറ്റി അംഗങ്ങളും സംസാരിച്ചു.

More Citizen News - Kasargod