ശില്പശാല

Posted on: 06 Aug 2015നീലേശ്വരം: ലൈബ്രറി കൗണ്‍സില്‍ നീലേശ്വരം നഗരസഭ നേതൃസമിതി, പള്ളിക്കര പീപ്പിള്‍സ് വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ ഗ്രന്ഥശാലാ പ്രവര്‍ത്തക ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. പി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ബാലകൃഷ്ണന്‍, വി.വി.രമേശന്‍, കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി.രാജന്‍, വി.ചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

ഹിരോഷിമദിനാചരണം
നീലേശ്വരം:
ഒയിസ്‌ക ഇന്റര്‍ നാഷണല്‍ കാഞ്ഞങ്ങാട് ചാപ്റ്റര്‍ നീലേശ്വരം ചിന്മയവിദ്യാലയത്തില്‍ വ്യാഴാഴ്ച ഹിരോഷിമദിനം ആചരിക്കും. ഉച്ചയ്ക്ക് 2.30ന് ജില്ലാ പ്രസിഡന്റ് പി.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് സര്‍വകലാശാല ഗാന്ധിയന്‍ പഠന വിഭാഗം പ്രൊഫസര്‍ ഡോ. ആര്‍സു മുഖ്യപ്രഭാഷണം നടത്തും.

അധ്യാപക ഒഴിവ്
നീലേശ്വരം:
ജി.വി.എച്ച്.എസ്.എസ്. മടിക്കൈ രണ്ട് സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ് വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. താത്പര്യമുള്ള ബി.വി.എസ്.സി. യോഗ്യതയുള്ളവരോ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരോ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട്:
പെരിയ സെക്ഷനുകീഴില്‍ കുണിയ, േതാക്കാനം മൊട്ട, തെക്കേകുന്ന് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod