പൂട്ടിയിട്ട വീട്ടില്‍നിന്ന് രണ്ട് പവനും ക്യാമറയും കവര്‍ന്നു

Posted on: 06 Aug 2015കാഞ്ഞങ്ങാട്: മാവുങ്കാലിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് രണ്ട് പവന്റെ മാലയും ഡിജിറ്റല്‍ ക്യാമറയും കവര്‍ന്നു. കേന്ദ്രസര്‍വകലാശാലയുടെ പടന്നക്കാട് കാമ്പസില്‍ അസി. പ്രൊഫസറായ അനീഷ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്.
ആഗസ്ത് മൂന്നിന് രാവിലെ കുടുംബസമേതം കോഴിക്കോട്ടേക്ക് പോയ അനീഷ് കഴിഞ്ഞദിവസം വൈകിട്ട് തിരിച്ചത്തെിയപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണവും ക്യാമറയുമാണ് മോഷണം പോയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

തറക്കല്ലിടല്‍ നാളെ
കാസര്‍കോട്:
രാജപുരം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 10-ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയാകും.

More Citizen News - Kasargod