ഭരത് രാജിന് തുണയായി മുള്ളേരിയ സഹകരണകോളേജും സി.പി.എം. ഏരിയാ കമ്മിറ്റിയും

Posted on: 06 Aug 2015മുള്ളേരിയ: ഭരത് രാജിന്റെ ദുരിതകാലം അവസാനിക്കുന്നു. അച്ഛന്‍ മരിക്കുകയും അമ്മ ഭാഗീരഥി അര്‍ബുദം ബാധിച്ച് കിടപ്പിലാവുകയും ചെയ്തതോടെ പഠനം വഴിമുട്ടിയ ഭരത് രാജിനെ മുള്ളേരിയ സഹകരണ കോളേജും സി.പി.എം. കാറഡുക്ക ഏരിയ കമ്മിറ്റി അംഗങ്ങളുടെ വാട്‌സ് ആപ്പ് കൂട്ടായ്മയും ഏറ്റെടുത്തു. ആറ് വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടൈ ബീഡി തെറുത്തുകിട്ടുന്ന അമ്മയുടെ തുച്ഛമായ വരുമാനകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മോണയില്‍ അര്‍ബുദം ബാധിച്ച് അമ്മ കിടപ്പിലായതോടെ പഠനം വഴിമുട്ടി. കായികപരമായും നല്ല കഴിവുണ്ട്. ഭരത്രാജിന് ചികിത്സയ്ക്കും വീട്ട്‌ചെലവിനും പണമില്ലാതെ കുടുംബം ദുരിതത്തിലായതോടെ തുടര്‍വിദ്യാഭ്യാസം മുള്ളേരിയയിലെ സഹകരണ കോളേജും സി.പി.എം. കാറഡുക്ക ഏരിയ കമ്മിറ്റിയ്ക്ക് കീഴിലുള്ള വാട്‌സ്അപ്പ് കൂട്ടായ്മയും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി പഠനത്തോടപ്പം തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ പഠനവും നല്‍കും. പുസ്തകവും യൂണിഫോമും മറ്റ്‌ചെലവും പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കും. സഹകരണകോളേജില്‍ നടന്ന പരിപാടിയില്‍ ഭരത്രാജിന്റെ അപേക്ഷ കോ ഓപ്പറേറ്റിവ് കോളേജ് പ്രസിഡന്റ് സിജി മാത്യു സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സുബ്യമണ്യന്‍ കരണി, കെ.ശങ്കരന്‍, എ.പി. കുശലന്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod