കാഞ്ഞങ്ങാട് നഗരസഭയില്‍ കേവലഭൂരിപക്ഷമുറപ്പിക്കാന്‍ മുന്നണികള്‍

Posted on: 06 Aug 2015
കാഞ്ഞങ്ങാട്:
കേവലഭൂരിപക്ഷം കാഞ്ഞങ്ങാട് നഗരസഭയിലെന്നും തലവേദനയാണ്. നഗരം ഭരിക്കാനുള്ള എണ്ണത്തില്‍ത്തട്ടി തപ്പിത്തടയുന്നത് ഒഴിവാക്കാന്‍ ഇക്കുറി കച്ചകെട്ടിയിറങ്ങുമെന്ന് എല്ലാ കക്ഷികളും ആവര്‍ത്തിച്ചുപറയുന്നു. എന്നാല്‍, പല വിഷയങ്ങളിലുണ്ടായ അഭിപ്രായ അകല്‍ച്ച ഭരണമുന്നണിയായ യു.ഡി.എഫിനെ തളര്‍ത്തുന്നു. ഇടതുപക്ഷമാകട്ടെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍പ്പെട്ടുഴലുകയാണ്. ഐ.എന്‍.എല്ലിലെ രണ്ടംഗങ്ങള്‍ യു.ഡി.എഫിലും ഒരാള്‍ എല്‍.ഡി.എഫിലും നിലയുറപ്പിച്ചിരിക്കുകയാണ്.
യു.ഡി.എഫിലെ തര്‍ക്കവും വിവാദവും അധ്യക്ഷപദവി മുസ്!ലിം ലീഗിലെ ഹസീന താജുദ്ദീനില്‍നിന്ന് ജനതാദളി(യു)ലെ കെ.ദിവ്യയിലേക്കെത്തിച്ചു. 43 അംഗ ഭരണസമിതിയില്‍ 21 പേരാണ് ഭരിക്കുന്ന മുന്നണിയായ യു.ഡി.എഫില്‍ കൗണ്‍സിലര്‍മാരായുള്ളത്. മറുഭാഗത്ത് ബി.ജെ.പി.യുമായി കൈകോര്‍ത്താല്‍ മാത്രമേ യു.ഡി.എഫ്. ഭരണത്തെ താഴെ ഇടാനാകൂ എന്ന ഒറ്റക്കാരണത്താലാണ് യു.ഡി.എഫ്. ഭരണം നിലനില്ക്കുന്നത്.
അമൃതനഗരമെന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയില്‍ കാഞ്ഞങ്ങാടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടികളുടെ വികസനമാണ് ഇതുവഴി നടക്കാന്‍പോകുന്നത്.
രൂപവത്കരണം - 1984
വാര്‍ഡുകള്‍ - 43
ജനസംഖ്യ - 73,536
വിസ്തീര്‍ണം - 39.54 ച.കി.മി
കക്ഷിനില
യു.ഡി.എഫ്.
മുസ്!ലിം ലീഗ് - 10
കോണ്‍ഗ്രസ് - 8
ഐ.എന്‍.എല്‍. -2
ജനതാദള്‍ (യു) - 1
എല്‍.ഡി.എഫ്.
സി.പി.എം. - 16
ഐ.എന്‍.എല്‍. - 1
ബി.ജെ.പി. - 5

More Citizen News - Kasargod