ഭക്ഷ്യസുരക്ഷാവകുപ്പ് ബോധവത്കരണ സെമിനാര്‍

Posted on: 06 Aug 2015കാസര്‍കോട്: ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് ബോധവത്കരണ സെമിനാര്‍ നടത്തി. ഓപ്പറേഷന്‍ രുചി എന്നപേരില്‍ നടപ്പാക്കുന്ന തീവ്രയത്‌നപരിപാടിയുടെ ഭാഗമായാണ് ജില്ലാതല സെമിനാര്‍ നടന്നത്.
കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് വ്യാപാരഭവനില്‍നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഡോ. ആനന്ദവല്ലി, സി.ജയകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ വി.കെ.പ്രദീപ്കുമാര്‍, എ.കെ.മൊയ്തീന്‍കുഞ്ഞി, ബാവ, കാദര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod