ജീവനക്കാര്‍ പ്രകടനം നടത്തി

Posted on: 06 Aug 2015കാസര്‍കോട്: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അടിസ്ഥാനശമ്പളത്തിന്റെ ആറ് ശതമാനം ക്ഷാമബത്ത അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിവാദ്യം ചെയ്ത് ജീവനക്കാര്‍ കളക്ടറേറ്റില്‍ പ്രകടനം നടത്തി. പി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. എം.ബി.ജയപ്രകാശ് ആചാര്യ, ഇ.വി.ശ്യാമള, എം.പി.കുഞ്ഞിമൊയ്തീന്‍, കെ.സി.സുജിത്ത്കുമാര്‍, കൊളത്തൂര്‍ നാരായണന്‍, കെ.വി.ഗോപിനാഥന്‍, എ.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍
കാസര്‍കോട്:
കോളിയടുക്കം ഗവ. യു.പി.സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍: എ.വി.രവീന്ദ്രന്‍ !(പ്രസി.), പി.വിജയന്‍ !(വൈസ് പ്രസി.), എ.പവിത്രന്‍ !(സെക്ര.), കെ.വനജകുമാരി (ഖജാ.). മദര്‍ പി.ടി.എ. ഭാരവാഹികള്‍: എം.രജനി (പ്രസി.), ഉഷ രവീന്ദ്രന്‍ (വൈസ് പ്രസി.).

താലൂക്ക് കണ്‍വെന്‍ഷന്‍
കാസര്‍കോട്:
കേരള ഹെല്‍ത്ത് സര്‍വീസസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി. സംസ്ഥാന സെക്രട്ടറി വി.വി.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പി.വി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.രാജന്‍, കെ.എ.രാജശേഖരന്‍, ശശികുമാര്‍, യതീശ്കുമാര്‍, വി.ജി.സിന്ധു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod