കലാമിന്റെ സ്മരണയ്ക്ക് പുസ്തകം

Posted on: 06 Aug 2015നീലേശ്വരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ ലോകപ്രസിദ്ധങ്ങളായ ഉദ്ധരണികളും ചിന്തകളും കോര്‍ത്തിണക്കി 'ഡ്രീം' എന്ന പേരില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പുസ്തകം പുറത്തിറക്കി. നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബാണ് പുസ്തകം തയ്യാറാക്കിയത്. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ ലയണ്‍സ് ക്ലൂബ് സോണ്‍ ചെയര്‍മാന്‍ ടി.ജാഫര്‍ പ്രകാശനംചെയ്തു. ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, എം.മൂസ, പി.വി.ശ്രീധരന്‍, സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഷിക ജനറല്‍ബോഡി യോഗം
നീലേശ്വരം:
കിഴക്കന്‍ കൊഴുവല്‍ െഡവലപ്‌മെന്റ് കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം ആഗസ്ത് ഒമ്പതിന് വൈകുന്നേരം അഞ്ചിന് കെ.കെ.ഡി.സി. വായനശാലയില്‍ ചേരും.
അതിയാമ്പൂര്‍ പാലക്കീല്‍ തറവാട് ജനറല്‍ബോഡി യോഗം ആഗസ്ത് ഒമ്പതിന് രാവിലെ പത്തിന് തറവാട്ടില്‍ ചേരും.

ഭാരവാഹികള്‍
നീലേശ്വരം:
തീര്‍ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍: എം.പ്രഭാകരന്‍(പ്രസി.), കെ.പി.വനജ(വൈ.പ്രസി.), പ്രഥമാധ്യാപകന്‍ കെ.ബാലഗോപാലന്‍(സെക്ര.).
തീര്‍ഥങ്കര ജൂപ്പിറ്റര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍: കെ.വിജയന്‍(പ്രസി.), എ.സോമരാജന്‍(വൈ.പ്രസി.), രാഹുല്‍ ഭാസ്‌കര്‍(സെക്ര.), ആര്‍.രാഹുല്‍(ജോ.സെക്ര.), പി.കെ.കരുണാകരന്‍(ഖജാ.).

More Citizen News - Kasargod