പോലീസ് പിന്തുടര്‍ന്ന മണല്‍ലോറി വൈദ്യുതപോസ്റ്റും മതിലും തകര്‍ത്തു

Posted on: 06 Aug 2015മടിക്കൈ: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മിനിലോറി ഷാഡോപോലീ സ് പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഇലക്ട്രിക് പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ മടിക്കൈ മലപ്പച്ചേരിയിലാണ് അപകടം.
ഹൈടെന്‍ഷന്‍ ലൈന്‍ പോസ്റ്റും കെ.ടി.ലക്ഷ്മിക്കുട്ടിയുടെ 10 മീറ്റര്‍ നീളമുള്ള മതിലുമാണ് തകര്‍ത്തത്. ഷാഡോ പോലീസ് പിന്തുടരുന്നതിനാല്‍ ചോയ്യങ്കോട് പോറ്റി റോഡിലൂടെ മലപ്പച്ചേരിക്ക് തിരിച്ചുവിടുകയായിരുന്നു.
നീലേശ്വരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍നിന്ന് ജീവനക്കാരെത്തി തകര്‍ന്ന പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. തകര്‍ന്ന ലോറിയും മണലും നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടനെ ലോറി ഡ്രൈവറും മറ്റൊരാളും ഇറങ്ങിയോടി. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

More Citizen News - Kasargod