ടെന്നിസ് വോളിബോള്‍ ജില്ലാ തിരഞ്ഞെടുപ്പ്‌

Posted on: 06 Aug 2015നീലേശ്വരം : ജില്ലാ ടെന്നിസ് വോളിബോള്‍ സെലക്ഷന്‍ ട്രയല്‍ ആഗസ്ത് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നീലേശ്വരം പള്ളിക്കര ഡിവൈന്‍ പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 1.1.2001 സബ്ജൂനിയര്‍ ആണ്‍, െപണ്‍, 1.1.1998 ജൂനിയര്‍ ആണ്‍, പെണ്‍, 1.1.1996 സീനിയര്‍ ആണ്‍,പെണ്‍ എന്നീ വിഭാഗങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍. ആഗസ്ത് 21 മുതല്‍ 23 വരെ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഇതില്‍നിന്ന് തിരഞ്ഞെടുക്കും. താത്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍സഹിതം എത്തണമെന്ന് ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര അറിയിച്ചു. ഫോണ്‍; 9895221098.

യു.ജി.സി.നെറ്റ് തീവ്രപരിശീലനം
നീലേശ്വരം:
നെഹ്രു കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന യു.ജി.സി. നെറ്റ് പരീക്ഷയ്ക്ക് തീവ്രപരിശീലനം നല്കും. താത്പര്യമുള്ള എം.കോം., എം.എ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്ത് 14ന് മുമ്പ് പേര് റജിസ്റ്റര്‍ചെയ്യണം. പരിശീലനം ആഗസ്ത് 23ന് ആരംഭിക്കും. ഫോണ്‍: 9447469690.

More Citizen News - Kasargod