മടിക്കൈയില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നു

Posted on: 06 Aug 2015മടിക്കൈ: മടിക്കൈയില്‍ ചെങ്കല്‍പ്പണയുടെ മറവിലും കുന്നിടിച്ച് മണ്ണ് കടത്തുന്നു. ഗുരുവനത്ത് കേന്ദ്രീയവിദ്യാലയത്തിന് ഏറ്റെടുത്ത സ്ഥലത്തിന് സമീപമുള്ള കുന്നുകളാണ് ഇടിച്ചുനിരത്തുന്നത്.
200 അടിയോളം ഉയരമുള്ള കുന്നിടിച്ച് നീലേശ്വരം, കാഞ്ഞങ്ങാട്, തൈക്കടപ്പുറം ഭാഗങ്ങളിലേക്കാണ് മണ്ണ് കടത്തുന്നത്.
പുലര്‍ച്ചെ നാലുമണിക്ക് എത്തുന്ന ടിപ്പറുകളും ജെ.സി.ബി.യും ഒമ്പതുമണിയോടെ മണ്ണെടുപ്പ് ജോലി നിര്‍ത്തുകയാണ് പതിവ്.
1500 രൂപവരെയാണ് ഒരു ലോഡ് മണ്ണിന് വിലയീടാക്കുന്നത്.
മണ്ണ് കടത്തുന്നതിനെതിരെ കാര്യമായ പരിശോധനകള്‍ ഒന്നും നടക്കുന്നില്ല. ഒരു നിയന്ത്രണവുമില്ലാതെ മണ്ണെടുപ്പ് സജീവമാവുന്നത് സര്‍ക്കാര്‍ ഒഴിവ് ദിവസങ്ങളിലാണ്. വന്‍തോതില്‍ മണ്ണെടുക്കുന്നത് ജലദൗര്‍ലഭ്യത്തിലേക്ക് നയിക്കുമെന്നാണ് പരിസരവാസികളുടെ ആശങ്ക.

More Citizen News - Kasargod