നീലേശ്വരം എഫ്.സി.ഐ.യില്‍ ലോറിഡ്രൈവര്‍മാര്‍ക്ക് കൂലി വര്‍ധന

Posted on: 06 Aug 2015കാസര്‍കോട്: നീലേശ്വരം എഫ്.സി.ഐ. ഗോഡൗണിലെ ലോറിഡ്രൈവര്‍മാര്‍ക്ക് 10 ശതമാനം കൂലി കൂട്ടിനല്‍കും. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോറിയുടമകളുടെയും റേഷന്‍ മൊത്തവിതരണക്കാരുടെയും യോഗത്തിലാണ് തീരുമാനം. എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് ലോഡ് എടുക്കുന്നതു സംബന്ധിച്ച് ലോറിയുടമകളും റേഷന്‍ മൊത്തവിതരണക്കാരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതിനാണ് കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്. ഒരുവര്‍ഷത്തിനുശേഷം ഇന്ധനവിലയും മറ്റും കണക്കിലെടുത്ത് തീരുമാനത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എസ്.ഉണ്ണിക്കൃഷ്ണന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ശ്രീകുമാര്‍, റേഷന്‍ ഹോള്‍സെയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.അബ്ദുള്‍ സലാം, ട്രഷറര്‍ കെ.മൊയ്തു ഹാജി, ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം ഏരിയാ സെക്രട്ടറി വി.ശശി പ്രസിഡന്റ് വി.എം.മോഹനന്‍ വൈസ് പ്രസിഡന്റ് വി.ഇബ്രാഹിം കാസര്‍കോട് ഏരിയാ സെക്രട്ടറി എം.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod