ഗാര്‍ഹികപീഡനം: ജില്ലയില്‍ 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Posted on: 06 Aug 2015കാസര്‍കോട്: ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് ജില്ലയില്‍ 2014 ഏപ്രില്‍ ഒന്നുമുതല്‍ 2015 മാര്‍ച്ച് 18 വരെ 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം 57 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗാര്‍ഹിക അതിക്രമങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സേവനം നല്‍കുന്ന നാല് കേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങള്‍ മുഖേനയാണ് 2005-ലെ ഗാര്‍ഹികാതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം സാമൂഹികക്ഷേമവകുപ്പ് കേസെടുത്തിട്ടുള്ളത്.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 125 കേസുകളില്‍ 34 എണ്ണം കൗണ്‍സലിങ്ങിലൂടെ പരിഹരിച്ചു. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഗാര്‍ഹികപീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ സഹായം തേടാം. മഹിളാമന്ദിരം പരവനടുക്കം(അഡ്വ. രേണുകാദേവി തങ്കച്ചി- 9447648795), നുള്ളിപ്പാടി ഫാമിലി കൗണ്‍സലിങ് സെന്റര്‍- (അഡ്വ. കെ.എം.ബീന- 9447366346), എസ്.ഇ.ഡി.എസ്. മോനാച്ച ഉപ്പിലിക്കൈ (അഡ്വ. എന്‍.പി. സീമ- 9496424858), കാഞ്ഞങ്ങാട് തുല്യതാ മഹിളാസമാജം (അഡ്വ. സരിത 9744376346).

More Citizen News - Kasargod