ഹയര്‍ സെക്കന്‍ഡറി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എട്ടിന്

Posted on: 06 Aug 2015കാസര്‍കോട്: സീനിയര്‍-ജൂനിയര്‍ അധ്യാപക വിവേചനത്തിലും ഓഫീസ് സ്റ്റാഫിനെ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക്. ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം.
സമരത്തിന്റെ ഭാഗമായി ആഗസ്ത് എട്ടിന് രാവിലെ 10-ന് കാസര്‍കോട് ബി.ഇ.എം. സ്‌കൂളില്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെജോ ജോസഫ് അധ്യക്ഷതവഹിച്ചു. ജിജി തോമസ്, പി.രതീഷ് കുമാര്‍, സുബിന്‍ ജോസ്, വിനോദ്കുമാര്‍, എം.മോഹനന്‍ നായര്‍, കെ.വി.ഷാജി, പ്രവീണ്‍കുമാര്‍, കേശവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod