കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍

Posted on: 06 Aug 2015കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ വിദ്യാനഗര്‍ കാമ്പസ്സില്‍ ഇംഫലിബ് നെറ്റിന്റെ സഹകരണത്തടെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സെമിനാര്‍ നടത്തുന്നു. വെള്ളിയാഴ്ച 10 മണിക്ക് നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനംചെയ്യും. അശോക്കുമാര്‍ റായ് പ്രഭാഷണം നടത്തും.

അധ്യാപകസംഘടനാ യോഗം
കാസര്‍കോട്:
ജില്ലയിലെ എല്ലാ അംഗീകൃത അധ്യാപകസംഘടനകളുടെയും യോഗം ആഗസ്ത് ഏഴിന് രാവിലെ 10.30ന് ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂലയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

പോലീസ് പരാതിപരിഹാരസമിതി മൂന്നു കേസുകള്‍ തീര്‍പ്പാക്കി
കാസര്‍കോട്:
ജില്ലാതല പോലീസ് കംപ്ലയിന്റ് അതോറിറ്റി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. റിട്ട. ജഡ്ജ് കെ.വി.ഗോപിക്കുട്ടന്റെ അധ്യക്ഷതയില്‍ 27 കേസുകള്‍ പരിഗണിച്ചു. ഇതില്‍ മൂന്നുകേസുകളില്‍ തീര്‍പ്പ് കല്പിച്ചു. അടുത്ത സിറ്റിങ് സപ്തംബര്‍ 19-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍ നായര്‍, ഹുസ്സൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട്, തുടങ്ങിയവര്‍ സിറ്റിങ്ങില്‍ സംബന്ധിച്ചു.

കോട്ടസംരക്ഷണം: യോഗം 11ന്
കാസര്‍കോട്:
ജില്ലയിലെ വിവിധ കോട്ടകള്‍ സംരക്ഷിക്കുന്നതിനും കോട്ടകളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് രൂപംനല്കാന്‍ കളക്ടറുടെ ചേമ്പറില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ആഗസ്ത് 11ന് രാവിലെ 11മണിക്കാണ് യോഗം. കളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ അധ്യക്ഷതവഹിക്കും.

സമ്പദ്വ്യവസ്ഥയെക്കുറിച്ച് സെമിനാര്‍
കാസര്‍കോട്:
കാസര്‍കോട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ആഗസ്ത് 19-ന് നടത്തുന്ന സെമിനാറില്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് കെ.എന്‍.രവീന്ദ്രനാഥ് പ്രഭാഷണം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 207400 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ ഡോ. യു.എ.ബഷീര്‍ അറിയിച്ചു.

ബേസ്ലൈന്‍ സര്‍വേ: വിവരങ്ങള്‍ നല്കണം
കാസര്‍കോട്:
ഗ്രാമപ്പഞ്ചായത്ത്, നഗരസഭാതലങ്ങളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേവിവരങ്ങള്‍ ശനിയാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. മുഴുവന്‍ വീടുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ബ്ലോക്കുതലത്തില്‍ സര്‍വേ ഫോറങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം കുടുംബശ്രീ, ഐ.ടി. യൂണിറ്റുകള്‍ ഓണ്‍ലൈന്‍ ഡാറ്റാഎന്‍ട്രി നടത്തണം. ഡാറ്റാ എന്‍ട്രികള്‍ 10-നകം തീര്‍ക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന് കളക്ടര്‍ നിര്‍ദേശംനല്കി.

More Citizen News - Kasargod