പോലീസുദ്യോഗസ്ഥര്‍ക്ക് ക്ലാസ് നടത്തി

Posted on: 06 Aug 2015കാസര്‍കോട്: ഗാര്‍ഹിക അതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തെക്കുറിച്ച് സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
ഗാര്‍ഹിക അതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന 2005 നിയമത്തിലെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസുകള്‍ നടന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുന്ന വിവിധ സ്ഥലങ്ങള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍, നിയമം ഉപയോഗിക്കേണ്ട വിവിധ സന്ദര്‍ഭങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരണം നല്‍കി. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ അധ്യക്ഷതവഹിച്ചു. വനിതാ സെല്‍ സി.ഐ. പി.വി.നിര്‍മല, ലീഗല്‍ കൗണ്‍സലര്‍ അഡ്വ. കെ.എം.ബീന, അഡ്വ. രേണുകാദേവി തങ്കച്ചി, അഡ്വ. സരിത എന്നിവര്‍ സംസാരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂര്‍ ക്ലാസെടുത്തു. കെ.എസ്.എസ്.ഡബ്ല്യു.ബി. പ്രോജക്ട് മാനേജര്‍ സി.മുഹമ്മദ് നിസാര്‍ സ്വാഗതവും ലീഗല്‍ കൗണ്‍സിലര്‍ എന്‍.പി.സീമ നന്ദിയും പറഞ്ഞു.

More Citizen News - Kasargod