പട്ടികജാതി മോര്‍ച്ച കളക്ടറേറ്റ് ധര്‍ണ നടത്തി

Posted on: 06 Aug 2015കാസര്‍കോട്: പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാരും ത്രിതലപഞ്ചായത്തുകളും പട്ടികജാതി-വര്‍ഗ സമൂഹത്തെ വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് പട്ടികജാതി മോര്‍ച്ച കളക്ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനംചെയ്തു.
പട്ടികജാതി വികസനഫണ്ട് 50 ശതമാനംപോലും ചെലവഴിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയാണെന്ന് ഷാജുമോന്‍ പറഞ്ഞു.
എസ്.സി./എസ്.ടി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, നഞ്ചില്‍ കുഞ്ഞിരാമന്‍, ജി.ചന്ദ്രന്‍, സുധാമ ഗോസാഡ, ഹരിചന്ദ്ര മഞ്ചേശ്വരം, ബാബു കുബാനുര്‍, കെ.ചന്ദ്രശേഖരന്‍, ആനന്ദ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍, സമ്പത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod