'വീടുനിര്‍മാണത്തിന് പുതിയ സാങ്കേതികവിദ്യ വേണം'

Posted on: 06 Aug 2015കാസര്‍കോട്: പ്രകൃതിയെ ചൂഷണംചെയ്തുകൊണ്ടുള്ള ഇന്നത്തെ രീതിക്കുപകരം വീടുനിര്‍മാണത്തിന് പുതിയ സാങ്കേതികവിദ്യ തേടണമെന്ന് സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക് പറഞ്ഞു. എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ മീറ്റ് ദ വി.സി. പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് നല്ല അറിവുള്ളവരാകണം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. സ്ഥിരതയും വേഗവുമുള്ളവരാകണം -വൈസ് ചാന്‍സലര്‍ പറഞ്ഞു.
പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ.നവാസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, പ്രൊഫ. കെ.എം.മുളിയാര്‍, ഡോ. മുഹമ്മദ്ഷുക്കൂര്‍, പി.എം.സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. സാങ്കേതികസര്‍വകലാശാലയ്ക്കുവേണ്ടി ഡോ. കെ.എ.നവാസ് എഴുതിയ നാലുപുസ്തകങ്ങള്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.

More Citizen News - Kasargod