വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ആഘോഷക്കമ്മിറ്റിയായി

Posted on: 05 Aug 2015പെരിയ: പെരിയ കരോടി തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം 2016 മാര്‍ച്ച് 10, 11, 12, 13 തീയതികളില്‍ നടക്കും. ഫിബ്രവരി 20-ന് കൂവം അളക്കല്‍ ചടങ്ങ് നടക്കും. ദേവസ്ഥാന പരിസരത്ത് നടന്ന ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സി.രാജന്‍ പെരിയ അധ്യക്ഷതവഹിച്ചു. പെരിയ മീത്തല്‍വീട് തറവാട്ടുകാരണവര്‍ പി.ബാലകൃഷ്ണന്‍ നായര്‍ മാരാങ്കാവ്, കെ.നാരായണ അഡിഗ, പി.കുഞ്ഞമ്പുനായര്‍, കുഞ്ഞിക്കേളുനായര്‍, ടി.മാലിങ്കന്‍, കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, നാരായണന്‍ കൊളത്തൂര്‍, എ.ചാത്തുക്കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.
ടി.രാമകൃഷ്ണന്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ അരയില്‍വളപ്പ് നന്ദിയും പറഞ്ഞു. അരവത്ത് കെ.യു.ദാമോദരതന്ത്രി, പി.ബാലകൃഷ്ണന്‍ നായര്‍ മാരാങ്കാവ് (രക്ഷാധികാരികള്‍), രാജന്‍ പെരിയ (ചെയ.), ടി.രാമകൃഷ്ണന്‍ (ജന. കണ്‍.), കുഞ്ഞിക്കണ്ണന്‍ അരയാല്‍വളപ്പ് ഖജാന്‍ജിയുമായി 3001 അംഗ ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു.

More Citizen News - Kasargod