തെയ്യംകെട്ട് മഹോത്സവം: ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം നാളെ

Posted on: 05 Aug 2015ചിത്താരി: പൊയ്യക്കര വലിയവീട് തറവാട് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ട് മഹോത്സവത്തിനുള്ള കമ്മിറ്റി രൂപവത്കരണയോഗം ബുധനാഴ്ച രാവിലെ പത്തിന് പൊയ്യക്കരയിലുള്ള തറവാട്മുറ്റത്ത് നടക്കും. ഏറെക്കാലത്തിനുശേഷമാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്. ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ പരിധിയിലാണ് വലിയവീട്തറവാട് ഉള്‍പ്പെടുന്നത്.
ഉത്തരകേരള തീയ്യസമുദായ സംരക്ഷണസമിതി പ്രസിഡന്റ് പെരിയ രാജന്‍ യോഗം ഉദ്ഘാടനംചെയ്യും. 2016 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് തെയ്യം നടക്കുക. യോഗത്തിനുശേഷം തറവാട്ടില്‍ അന്നദാനവും നടക്കും.

More Citizen News - Kasargod