പ്രവാസിക്കൂട്ടായ്മ നിറം നീലേശ്വരത്തിന്റെ 'നിറപ്പകിട്ട്' ശനിയാഴ്ച

Posted on: 05 Aug 2015നീലേശ്വരം: പ്രവാസി കൂട്ടായ്മയായ നിറം നീലേശ്വരത്തിന്റെ 'നിറപ്പകിട്ട്' നൃത്ത-സംഗീത ഹാസ്യവിരുന്ന് ആഗസ്ത് എട്ടിന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും.
ഇതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് എന്‍.കെ.ബി.എം.എ.യു.പി. സ്‌കൂളില്‍ എ.ഡി.മാസ്റ്റര്‍ അനുസ്മരണം നടക്കും. രാജ്‌മോഹന്‍ നീലേശ്വരം അനുസ്മരണഭാഷണം നടത്തും. തുടര്‍ന്ന് ഏറുപുറം മുഹമ്മദിന്റെ ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ടിന് സംഗീതകുലപതി എം.എസ്.വിശ്വനാഥന്‍അനുസ്മരണം നടക്കും. തുടര്‍ന്ന് വോയ്‌സ് ഓഫ് നിറം സംഗീത റിയാലിറ്റി മത്സരം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷതവഹിക്കും. ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കെ.ഗണേശന്‍ (ഇന്‍സ്ട്രുമെന്റ് മ്യൂസിക്), മധു (സാമൂഹ്യസേവനം), ഉണ്ണി വീണാലയം (സംഗീതം), ടി.വി.മധു (ചിത്രകല, ശില്പം), വിഷ്ണുദാസ് വെതിരമന (ഗാനരചന), കെ.ടി.എന്‍.രമേശന്‍ (പത്രപ്രവര്‍ത്തനം), ഏറുപുറം മുഹമ്മദ് (ചിത്രകല), പ്രൊഫ. കെ.പി.ജയരാജന്‍ (സാംസ്‌കാരികം) എന്നിവരെ ആദരിക്കും. പാലിയേറ്റീവ് രോഗികള്‍ക്ക് ഉപകരണങ്ങളും സഹായവും വിതരണം ചെയ്യും. രാത്രി ഏഴിന് സിനിമാതാരം ജഗദീഷ് നയിക്കുന്ന 'നിറപ്പകിട്ട്' നൃത്ത-സംഗീത-ഹാസ്യ വിരുന്നും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ സി.എം.രാജു, പി.എം.ജാബിര്‍, എം.ടി.രാമചന്ദ്രന്‍, കുഞ്ഞി നീലേശ്വരം, ടി.വി.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod