ഇറങ്ങുന്നതിനുമുമ്പ് ബസ് വിട്ടു; യാത്രക്കാരന് വീണുപരിക്കേറ്റു

Posted on: 05 Aug 2015നീലേശ്വരം: ആസ്​പത്രിയില്‍നിന്ന് വരികയായിരുന്ന യുവാവിന് ബസ്സില്‍നിന്ന്വീണ് പരിക്കേറ്റു. നീലേശ്വരം സീനെറ്റ് ചാനല്‍ ജീവനക്കാരന്‍ കരുവാച്ചേരിയിലെ കളത്തില്‍ ഹൗസില്‍ കെ.പ്രിയേഷി(26)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നീലേശ്വരം ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കാസര്‍കോട്ടുനിന്ന് നീലേശ്വരത്തേക്ക് വരികയായിരുന്ന യുവാവ് ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങുന്നതിനുമുമ്പ് ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്നാണ് വീണത്. യുവാവിന്റെ നടുവിനും കൈകാലുകള്‍ക്കും പരിക്കുണ്ട്. ആസ്​പത്രിയില്‍നിന്ന് തിരിച്ചുവരികയായിരുന്ന പ്രിയേഷിനെ വീണ്ടും നീലേശ്വരം തേജസ്വിനി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്‌സോട്ടിക് സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ പ്രിയേഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

കാലത്തെ നിര്‍വചിക്കുന്നവരായിരിക്കണം കവികള്‍ -പി.കെ.ഗോപി
കാഞ്ഞങ്ങാട്:
കാലം എന്നും കവികളെ ഭ്രമിപ്പിച്ചുപോരുന്ന പ്രതിഭാസമായി നിലകൊള്ളുന്നുവെന്ന് കവി പി.കെ.ഗോപി പറഞ്ഞു. കാലത്തെ നിര്‍വചിക്കുന്നവരായിരിക്കണം കവികളെന്നും കവികള്‍ക്കേ അതിനു കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യ സമന്വയവേദി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച 'കവിതയും കാലവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി മാധവസ്വാമി അധ്യക്ഷതവഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, പി.എന്‍.ഗോപീകൃഷ്ണന്‍, സീതാദേവി കരിയാട്ട് എന്നിവര്‍ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പ്രേമചന്ദ്രന്‍ ചോമ്പാലയുടെ 'ഒരു ദയാഹര്‍ജി' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പി.കെ.ഗോപി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഡോ. പി.കെ.ജയശ്രീ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. എ.എം.ശ്രീധരന്‍, വി.വി.പ്രഭാകരന്‍, പി.മുരളീധരന്‍, സി.പി.ശുഭ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod