കോഷന്‍ ഡെപ്പോസിറ്റ് വിതരണം

Posted on: 05 Aug 2015നീലേശ്വരം: കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് 2015 മാര്‍ച്ചില്‍ ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് ആഗസ്ത് അഞ്ചുമുതല്‍ 12 വരെ ഓഫീസില്‍നിന്ന് വിതരണംചെയ്യും. വിദ്യാര്‍ഥികള്‍ ആവശ്യമായ രസീതും തിരിച്ചറിയല്‍ കാര്‍ഡുമായി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04672 216244.

ഭാരവാഹികള്‍
നീലേശ്വരം:
പടിഞ്ഞാറ്റംകൊഴുവല്‍ ചന്ദ്രകാന്തം സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികള്‍: പി.രമേശന്‍ നായര്‍ (പ്രസി.), കെ.അശോക്കുമാര്‍ (വൈ. പ്രസി.), പി.വേണുഗോപാലന്‍ നായര്‍ (ജന. സെക്ര.), എം.മോഹനന്‍ നായര്‍ (ജോ. സെക്ര.), ടി.വി.ഭുവനേന്ദ്രന്‍ നായര്‍ (ഖജാ.).

ഇന്‍സ്ട്രക്ടറുടെ ഒഴിവ്
തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് തുടര്‍വിദ്യാഭ്യാസകേന്ദ്രത്തില്‍ നടത്തുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള വെബ് ഡിസൈനിങ് കമ്പ്യൂട്ടര്‍ ഹാര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് എന്നിവയില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിന് രണ്ടുമണിക്ക് പോളിടെക്‌നിക്കില്‍ എത്തിച്ചേരണം.

ടാറിങ് നടത്തണം
തൃക്കരിപ്പൂര്‍:
വൈക്കത്ത് കിഴക്കേക്കര റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.ഐ. മൈത്താണി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. വി.എം.സതീശന്‍ അധ്യക്ഷനായിരുന്നു. പരങ്ങേന്‍ സദാനന്ദന്‍, പി.കുഞ്ഞമ്പു, എം.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod