മണ്ണാന്‍-വണ്ണാന്‍ സമുദായസംഘം കണ്‍വെന്‍ഷന്‍

Posted on: 05 Aug 2015നീലേശ്വരം: മണ്ണാന്‍-വണ്ണാന്‍ സമുദായസംഘം നീലേശ്വരം ഏരിയാ കണ്‍വെന്‍ഷന്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ഒ.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി.സുരേഷ്ബാബു, പി.ശ്രീധരന്‍, ഡോ. കെ.വി.സച്ചിദാനന്ദന്‍, പി.വി.ചിണ്ടന്‍, വി.കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ കാനത്തൂര്‍, കെ.മോഹനന്‍, വി.നാരായണന്‍, വി.കുഞ്ഞിരാമന്‍ വൈദ്യര്‍, ബാബു ഹരിദാസ് എന്നിവര്‍ സംസാരിച്ചു. തെയ്യംകലയില്‍ നാടന്‍കലാ അക്കാദമിയില്‍നിന്നുള്ള അവാര്‍ഡ് ജേതാവ് പി.വി.അമ്പു കുറ്റൂരാന്‍, മദര്‍ തെരേസ ശ്രേഷ്ഠപുരസ്‌കാരജേതാവ് റിട്ട. സഹകരണസംഘം റജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നതവിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഹിരോഷിമദിനത്തില്‍ ജനകീയകൂട്ടായ്മ നടത്തും
നീലേശ്വരം:
തത്ത്വമസി യോഗ സെന്റര്‍, ഗ്രീന്‍ കമ്യൂണിറ്റി, ഗാന്ധിയന്‍ പഠനകേന്ദ്രം എന്നീ സംഘടനകള്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ആഗസ്ത് ആറിന് വൈകിട്ട് അഞ്ചിന് നീലേശ്വരം ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജനകീയകൂട്ടായ്മ നടത്തും. ഇതിന്റെ ഭാഗമായി തെരുവോരചിത്രരചനയും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കലും നടക്കും.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പെരിയ:
പെരിയ ഗവ. സി.എച്ച്.സി.യിലേക്ക് ആറ് മാസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ ഒന്പതിന് നടക്കും. ഗവ. അംഗീകൃത യോഗ്യതാ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 04672 234141.

More Citizen News - Kasargod