നടുറോഡില്‍ യുവതിയെ കുത്തിപ്പരിക്കേല്പിച്ചു

Posted on: 05 Aug 2015മംഗളൂരു: ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിപ്പരിക്കേല്പിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. സൂറത്കലിനടുത്ത് കുളായിലെ മക്രാന മാര്‍ബിള്‍ സെന്ററിലെ ജീവനക്കാരിയായ കാട്ടിപ്പള്ളയിലെ സൗമ്യ(32)യാണ് ഉഡുപ്പി-മംഗലാപുരം ദേശീയപാതയില്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ടത്. ഇതേസ്ഥാപനത്തില്‍ സഹ ജീവനക്കാരനായിരുന്ന ഉത്തരേന്ത്യയില്‍നിന്നുള്ള അസിം ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി സൂറത്കല്‍ പോലീസ് പറഞ്ഞു. വീട്ടില്‍നിന്ന് രാവിലെ കുളായില്‍ ബസ്സിറങ്ങി സ്ഥാപനത്തിലേക്ക് നടന്നുപോകുമ്പോഴാണ് അക്രമി ചാടിവീണത്. കഴുത്തിലും മുഖത്തും സാരമായി പരിക്കേറ്റ സൗമ്യയെ നഗരത്തിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തതായി ആസ്​പത്രി അധികൃതര്‍ അറിയിച്ചു.

മാനഭംഗ ശ്രമം: ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പോലീസിന് കൈമാറി
ഉഡുപ്പി:
ഫോട്ടോ സ്റ്റുഡിയോയില്‍ ജോലിചെയ്യുന്ന പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയ നാട്ടുകാര്‍ കെട്ടിടത്തിന്റെ തൂണില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്തശേഷം പോലീസിന് കൈമാറി. സതീഷ് എന്ന ബജ്രംഗി സതീഷി(19)നെയാണ് നാട്ടുകാര്‍ പിടികൂടിയത്.
കാര്‍ക്കള ഈദു ഗ്രാമത്തിലെ ഹൊസ്മാറില്‍ കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞാണ് സംഭവം. സ്റ്റുഡിയോ ഉടമ ഉച്ചഭക്ഷണത്തിന് വീട്ടിലേക്കുപോയ സമയത്ത് ഫോട്ടോ എടുക്കാനെന്ന ഭാവത്തില്‍ എത്തുകയായിരുന്നു യുവാവ്. അകത്തെമുറിയില്‍ തനിയെ ക്യാമറ സജ്ജീകരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടായിരുന്നു മാനഭംഗശ്രമം. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി. കാര്‍ക്കള സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മാനഭംഗശ്രമത്തിനും കൊലപാതകശ്രമത്തിനും സതീഷിനെതിരെ പോലീസ് കേസെടുത്തു.

മത്സ്യ സംസ്‌കരണശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
മംഗളൂരു:
പരിസരമലിനീകരണവുമായി ബന്ധപ്പെട്ട് ഫയല്‍ചെയ്യപ്പെട്ട ഹര്‍ജിയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരം നല്‍കാത്ത ഉള്ളാളിലെ 14 മത്സ്യ സംസ്‌കരണശാലകള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കി.

More Citizen News - Kasargod