അനുമോദിച്ചു

Posted on: 05 Aug 2015പൊയിനാച്ചി: എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ പെരുമ്പള കടവത്ത് വീട് കരിച്ചേരി തറവാട് ഭരണസമിതി അനുമോദിച്ചു. അനുപ്രിയ, അഖില, ശ്രീരാജ്, ശ്രീനില്‍രാജ് എന്നിവര്‍ക്ക് തറവാട്ടുകാരണവര്‍ കരിച്ചേരി നാരായണന്‍ നായര്‍ ഉപഹാരം നല്കി.
തറവാട് പ്രസിഡന്റ് കരിച്ചേരി ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞമ്പു നായര്‍ എരോല്‍, കൃഷ്ണന്‍ തൈവളപ്പ്, ബാവിക്കര ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod