ആരാധനാലയം അശുദ്ധമാക്കിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 05 Aug 2015കാഞ്ഞങ്ങാട്: മാങ്ങാട്ട് ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ.നൗഷാദ് (26), സുള്ള്യ സ്വദേശിയും മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ജി.എ.മുസ്തഫ (22) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ഹരിശ്ചന്ദ്ര നായ്ക്ക് അറസ്റ്റ് ചെയ്തത്. മാങ്ങാട് സ്വദേശിയുടെ ജീപ്പ് കത്തിച്ച കേസില്‍ പ്രതികളാണ് നൗഷാദും മുസ്തഫയും. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇരുവരയെും കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലെത്തി കസ്റ്റഡിയല്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ ആറിനാണ് ക്ഷേത്രം അശുദ്ധമാക്കിയത്. കേസില്‍ ആറുപേരാണ് പ്രതിചേര്‍ക്കപ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. നാട്ടിലുള്ള ഒരുപ്രതി ഒളിവിലാണ്. കസ്റ്റഡയിലെടുത്ത പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രപരിസരത്തെത്തിച്ച് തെളിവെടുത്തു. പോത്തിന്റെ തലവെച്ച കേസ് അന്വേഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ഒമ്പതംഗ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. സക്വാഡിന്റെ അന്വേഷണത്തിനിടെയാണ് ഇവിടെ ജീപ്പ് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ പ്രതികളെക്കുറിച്ചുള്ള തുടരന്വേഷണത്തില്‍ ഇവര്‍തന്നെയാണ് പോത്തിന്റെ തല കൊണ്ടുെവച്ചതെന്ന് പോലീസിന് ബോധ്യമായി.

More Citizen News - Kasargod