തെരുവുനായശല്യം; നടപടിവേണം

Posted on: 05 Aug 2015പൊയിനാച്ചി: കരിച്ചേരി വാര്‍ഡിന്റെ ഉള്‍പ്രദേശങ്ങളില്‍ തെരുവുനായശല്യം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രിയദര്‍ശിനി മഹിളാസമാജം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ നായശല്യം രൂക്ഷമായത് സ്‌കൂള്‍ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായെന്നും വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമാജം പ്രസിഡന്റ് ബേബി നാരായണന്‍ അധ്യക്ഷത വഹിച്ചു. കലാകേന്ദ്രം രക്ഷാധികാരി കരിച്ചേരി നാരായണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി, എം.കുഞ്ഞിരാമന്‍ നായര്‍, ടി.മാധവന്‍ നായര്‍ , കെ.കുമാരന്‍ നായര്‍, പി.ശ്രീജിത്ത്, ചന്തുക്കുട്ടി പൊഴുതല, കെ.ഗോപാലന്‍ നായര്‍, എ.നാരായണന്‍ നായര്‍, ഗീത മോഹന്‍, വത്സല ബാലചന്ദ്രന്‍, ഉഷ എന്‍., ധന്യ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. സുനിത എം. സ്വാഗതവും രത്‌നകുമാര്‍ കെ.നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഉഷ എന്‍. (പ്രസി.), ഗംഗ നളിനാക്ഷന്‍ (വൈ. പ്രസി.), സുനിത എം. (സെക്ര.), ധന്യ എം., രത്‌നകുമാരി (ജോ. സെക്ര.), ധന്യ ബാലചന്ദ്രന്‍ (ഖജാ.).

കരിച്ചേരിയില്‍ ഓണാഘോഷം
പൊയിനാച്ചി:
കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രത്തിന്റെ ഓണാഘോഷം ഉത്രാടംനാളില്‍ കരിച്ചേരി സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ നടക്കും. പൂക്കളമത്സരം, ക്വിസ് മത്സരം, കായികമത്സരങ്ങള്‍, എസ്.എസ്.എല്‍.സി., പ്ലൂസ് ടു, വിദ്യാര്‍ഥികളെ അനുമോദിക്കല്‍, സാംസ്‌കാരികസമ്മേളനം, നൃത്തനൃത്യങ്ങള്‍, മാജിക്ഷോ എന്നിവയുണ്ടാകും. കലാകേന്ദ്രം പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. കരിച്ചേരി നാരായണന്‍ നായര്‍, എം.കുഞ്ഞിരാമന്‍ നായര്‍, ശശിധരന്‍ കാട്ടിപ്പാറ, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ചന്തുക്കുട്ടി പൊഴുതല, ഗോപാലകൃഷ്ണന്‍ ശാസ്താംകോട്, എം.മോഹനന്‍ നായര്‍, ടി.മാധവന്‍ നായര്‍, ജഗദീശന്‍ വി. എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ധനേഷ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഓണത്തിനുമുമ്പ് നല്കണം
പൊയിനാച്ചി:
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഓണത്തിനുമുമ്പ് വിതരണംചെയ്യണമെന്ന് ഉദുമ ബ്ലോക്ക് കരിച്ചേരി വാര്‍ഡ്തല ക്ഷേമനിധി അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ.കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കരിച്ചേരി നാരായണന്‍ നായര്‍, എം.കുഞ്ഞിരാമന്‍ നായര്‍, ടി.മാധവന്‍ നായര്‍, എ.നാരായണന്‍ നായര്‍, രവീന്ദ്രന്‍ കരിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod