പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് എസ്‌.െഎ.ക്കും ഡ്രൈവര്‍ക്കും പരിക്ക്‌

Posted on: 05 Aug 2015മഞ്ചേശ്വരം: നിയന്ത്രണംവിട്ട പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് എസ്.ഐ.ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് വോര്‍ക്കാടി സുങ്കതകട്ടയിലാണ് അപകടം. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ അഡീ. എസ്.ഐ. സതീഷ് ബല്ലാള്‍, ഡ്രൈവര്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും മംഗലാപുരം ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പരിശോധനയ്ക്കിടെയാണ് നിയന്ത്രണംവിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്.

സാഹിത്യോത്സവ് പൊയ്യത്ത് ബയലില്‍
മഞ്ചേശ്വരം:
വോര്‍ക്കാടി എസ്.എസ്.എഫ്. മജിര്‍പള്ള സെക്ടര്‍ സാഹിത്യോത്സവ് ആഗസ്ത് എട്ട്, ഒമ്പത് തീയതികളില്‍ പൊയ്യത്ത് ബയലില്‍ നടക്കും. രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ കണക്കൂര്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനസംഗമം എസ്.വൈ.എസ്. മഞ്ചേശ്വരം സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി ഉദ്ഘാടനംചെയ്യും. 13 യൂണിറ്റുകളില്‍നിന്ന് 200-ല്‍പ്പരം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം എസ്.വൈ.എസ്. വോര്‍ക്കാടി സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod