150 വര്‍ഷത്തിനുശേഷം വീണച്ചേരി വലിയവീട് ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ കെട്ടുന്നു

Posted on: 05 Aug 2015കാഞ്ഞങ്ങാട്: നൂറ്റമ്പത് വര്‍ഷത്തിനുശേഷം വെള്ളിക്കോത്ത് വീണച്ചേരി വലിയവീട് ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യം കെട്ടുന്നു. അടോട്ട് മൂത്തേടത്ത് കുതിര് പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിലാണ് വീണച്ചേരി വലിയവീട് വയനാട്ടുകുലവന്‍ തറവാട് ദേവസ്ഥാനം. ദേവപ്രശ്‌ന ചിന്ത നടത്തി ഉത്സവ തീയതി നിശ്ചയിക്കുന്നതിനും ആഘോഷക്കമ്മിറ്റി രൂപവത്കരിക്കുന്നതിനും ബുധനാഴ്ച രാവിലെ 10-ന് തറവാട്ട് ഭവനത്തില്‍ യോഗം നടക്കും. ക്ഷേത്രസ്ഥാനികന്മാര്‍, വിവിധ ക്ഷേത്രഭരണസമിതി അംഗങ്ങള്‍, തറവാട്ടംഗങ്ങള്‍, സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍, ജാതി, മത ഭേദമന്യേ നാട്ടുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് വി.കുഞ്ഞിരാമന്‍, സെക്രട്ടറി പി.വി.രവി, തറവാട്ട് കാരണവര്‍ കെ.വി.കുഞ്ഞിത്തീയന്‍ എന്നിവര്‍ അറിയിച്ചു.

More Citizen News - Kasargod