വ്യാപാരികള്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

Posted on: 05 Aug 2015കാസര്‍കോട്: വ്യാപാരികള്‍ പൊതുവിപണികളിലും ഹോട്ടലുകളിലും വിലവിവരപ്പട്ടികയും ത്രാസുകളും പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തുന്നപക്ഷം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ 12 ഹോട്ടലുകള്‍, ഒരു ഗ്യാസ് ഏജന്‍സി, ആറ് പലചരക്ക് കടകള്‍ എന്നിവയില്‍ നടത്തിയ പരിശോധനയില്‍ പത്തെണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഒരു ഹോട്ടലില്‍നിന്ന് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡര്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതിനിടെ പിടിച്ചെടുത്തു. ഇത്തരം പരിശോധനകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod